Site icon CTV Online

കേരളപ്പിറവി ദിനത്തിൽ കേരളം ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമെന്ന് കെ.എസ്.ഇ.ബി. നവംബർ ഒന്ന് കേരളപ്പിറവി ദിനം മുതൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. വൈദ്യുതി ലഭ്യതയിൽ വലിയ കുറവ് നേരിടുന്നതിനാൽ അർധരാത്രിക്കുശേഷം ഉപഭോഗം നിയന്ത്രിക്കേണ്ടിവരും. വൈകിട്ട് ഏഴുമുതൽ വൈദ്യുതി ഉപഭോഗം ഉയർന്നാൽ ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തിയേക്കും. ഇതോടെ കേരളപ്പിറവി ദിനത്തിൽത്തന്നെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യമുണ്ടായാൽ അവിടെനിന്ന് വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബോർഡിനുണ്ട്. തത്സമയ വിപണിയിലെ വൈദ്യുതി ലഭ്യതയും കേന്ദ്ര വിഹിതത്തിലെ വർധനയും മാത്രമാണ് നിലവിൽ പ്രതിസന്ധി മറികടക്കാനുള്ള പ്രധാന ആശ്രയം.

വൈദ്യുതി ലഭ്യത ഉറപ്പാക്കാനായില്ലെങ്കിൽ നവംബർ ഒന്ന് മുതൽ രാത്രികാല നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന സൂചനയാണ് കെ.എസ്.ഇ.ബി. നൽകുന്നത്. നിയന്ത്രണം ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ തുടരുന്നതിനാൽ വരും മണിക്കൂറുകൾ നിർണായകമാകും.പകടങ്ങൾക്കോ 2 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്

Exit mobile version