Site icon CTV Online

ആറുവയസുകാരനെ മര്‍ദിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി

Web Desk

തലശേരിയില്‍ കുട്ടിയെ മര്‍ദിച്ച കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. വീഴ്ച അന്വേഷിക്കാന്‍ എഡിജിപി അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസിന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് തലശേരി എഎസ്പി നിധിന്‍ രാജ് പറഞ്ഞു. കുട്ടിക്ക് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ പൊലീസ് ഇടപെട്ടു. ഏത് വാഹനമാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞ ഉടനെ നടപടികളെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. നിയമവഴിയേ തന്നെ മുന്നോട്ടുപോകുമെന്നും എഎസ്പി പറഞ്ഞു.
കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.

Exit mobile version