
newsdesk
തിരുവമ്പാടി : കൂടരഞ്ഞിയിൽ നാട്ടുകാർ കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതല്ല പുലിയുടേതെന്നു ഫോറെസ്റ്റ് അധികൃതർ .കാൽപാടുകൾ കണ്ടിട് പുലിയുടേതെന്നാണ് മനസിലാകുന്നതെന്നു ആർ ആർ ടിയുടെ റേഞ്ച് ഫോറെസ്റ്റ് ഓഫിസർ ഷജീവ് പറഞു
ഇന്ന് അഞ്ചുമണിയോടെയായിരുന്നു കൂടരഞ്ഞി പത്താം വാർഡ് കൂരിയോട് ഭാഗത്തു വെച്ച് പുലിയുടെ ആക്രമണമുണ്ടായത് .വീടിനു അടുത്ത പറമ്പിലേക്ക് ആടിനെ തീറ്റാൻ പോയപ്പോൾ ആടിനെ പിടിക്കാൻ പുലി വന്നപ്പോൾ ആടുകൾ ചിതറി ഓടിയെന്നും പിന്നെ ആടിനെ തീറ്റാൻ പോയ വീട്ടമ്മയ്ക്കും പുലിയെ കണ്ടു പേടിച്ചു ഓടിയപ്പോൾ പരിക്കേറ്റു . പൈക്കാട് ഗ്രേസി എന്ന വീട്ടമ്മക്ക് ആണ് പരിക്ക് . വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു . ആളുകൾ ഇതു കടുവയാണ് എന്നാണ് കരുതിയിരുന്നത് .
രണ്ടാഴ്ച മുൻപും ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു . എന്നാൽ കാല്പാടുകൾ കണ്ടിട്ട്പുലിയാണെന്നായിരുന്നു സ്ഥിരീകരണംതുടർന്നു വിവിധ സ്ഥലങ്ങളിൽ ഫോറെസ്റ്റ് അന്ന് സിസിടിവി വെച്ചിരുന്നുഅതിൽ നിന്നും ഒന്നും കണ്ടത്താനായില്ലന്നു ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു .
പരിക്കേറ്റ ഗ്രെയ്സിയുടെ വീട്ടിൽ എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചുആളുകളുടെ ആശങ്ക ഉടൻ മാറ്റുന്നതിനുള്ള നടപടിയുടെ ഭാഗമായി ഇന്ന് കൂടു സ്ഥാപിക്കുമെന്ന് എം എൽ എ പറഞ്ഞു.
