Site icon CTV Online

വളവുകള്‍ക്ക് വീതി കൂട്ടുന്നു; താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മള്‍ട്ടി ആക്സില്‍ ലോറികള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ബാധകമാവും. മറ്റ് വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് കടന്നു പോവണമെന്നും അധികൃതര്‍ അറിയിച്ചു.

താമരശ്ശേരി 6,7,8 വളവുകളാണ് വീതി കൂട്ടുന്നത്. മള്‍ട്ടി ആക്സില്‍ ലോറികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരക്ക് ലോറികള്‍ക്കാണ് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കുറ്റ്യാടി വഴി കടന്നു പോവണമെന്നാണ് നിര്‍ദേശം.

Exit mobile version