Site icon CTV Online

ഹോ! എന്തൊരു ചൂട് ; കോഴിക്കോട് ഉൾപ്പടെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട്: കോഴിക്കോട് ഉൾപ്പടെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില വർധിക്കുന്ന സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെയാണ് മുന്നറിയിപ്പ്.

സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രിവരെയും കൊല്ലത്ത് 38ഡിഗ്രി വരെയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Exit mobile version