Site icon CTV Online

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് ;ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ചെയ്യാം

ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇനി വാട്ട്സാപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനുള്ള അപ്ഡേഷൻ കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പിലെ എല്ലാവര്‍ക്കും പിന്‍ ചെയ്ത മെസ്സേജ് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ അപ്ഡേഷൻ സഹായിക്കും.

പിന്‍ ചെയ്തുവെയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്യുമ്‌ബോള്‍ വലതുവശത്തെ ലിസ്റ്റില്‍ പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കും. ഇത്തരത്തില്‍ ചിത്രം, ടെക്സ്റ്റ്, വീഡിയോ, സ്റ്റിക്കര്‍ തുടങ്ങിയ സന്ദേശങ്ങളെല്ലാം പിന്‍ ചെയ്യാം. 24 മണിക്കൂര്‍, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധിയിലാണ് പിന്‍ ചെയ്യാന്‍ സാധിക്കുക. ഏത് സമയം വേണമെങ്കിലും മെസേജുകള്‍ അണ്‍ പിന്നും ചെയ്യാം.

Exit mobile version