Site icon CTV Online

സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍; പരിശോധന കർശനമാക്കും

Web Desk

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കും. ടിപിആര്‍ കുറവുള്ള എ,ബിപ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അന്‍പത് ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി. സി മേഖലയില്‍ 25 ശതമാനം ജീവനക്കാ‍ര്‍ക്ക് ഓഫീസിലെത്താം. അതേസമയം ഡി മേഖലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

ഇവിടെ അവശ്യസര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കൂ. ഓഫീസില്‍ വരാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധപ്രവ‍ര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 13 ശതമാനം കടന്നിരുന്നു.പതിനൊന്നു ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.ഇതില്‍ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. ജില്ലയില്‍ 20.56 ശതമാനമാണ് ടിപിആര്‍

Exit mobile version