കേരളത്തില്‍ മഴ കുറയുന്നു, ഒമ്പതിടത്ത് യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന് സമാനമായി ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി പ്രവചനത്തില്‍ പറയുന്നു. 14 ജില്ലകളില്‍ ഒരിടത്തും തീവ്ര, അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നില്ല.മരം വീണ് ഒരു മരണം , മഴ ഇന്ന് മുതൽ കുറയും

കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതോടെയാണ് മഴ ശമിക്കുന്നത്.എറണാകുളം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!