
newsdesk
മുക്കം: വയനാട് ലോക സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വോട്ടഭ്യർത്ഥിച്ചുള്ള പര്യടനം വെള്ളിയാഴ്ച്ചതുടക്കം കുറിച്ചു.
നിയോജക മണ്ഡലത്തിലെ കോഴിക്കോട് ജില്ല അതിർത്തിയായ അടിവാരത്ത് നിന്ന് സ്ഥാനാർത്ഥിയെ രാവിലെ 9 മണിക്ക് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് എയുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ ഉജ്വല വരവേൽപ്പ് നൽകിയാണ് പ്രചരണത്തിന് തുടക്കമായത്. സി. പി. എം താമരശ്ശേരി ഏരിയ കമ്മറ്റി അംഗം കെ.സി വേലായുധൻ സ്ഥാനാർത്ഥിയെ ഷാളണിയിച്ച് സ്വാഗതം ചെയ്തു.
മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരണപ്പെട്ട അടിവാരം പൊട്ടി കൈ സ്വദേശിനിയായ ഷജീനയുടെ വീട് സനർശനം നടത്തി. കൈതപ്പൊയിൽ ലിസ കോളേജിലെത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. പുതുപ്പാടിയിലെ സർക്കാർ വിത്തു ഉൽപ്പാദന കേന്ദ്രം, 26 മൈൽ അങ്ങാടി, ഓട്ടോ സ്റ്റാൻ്റ്, വെസ്റ്റ് കൈതപ്പൊയിൽ, കമ്പനി സോപ്പ് കമ്പനി, മലപുറം ജി.എൽ പി.എസ് തുടങ്ങി പ്രദേശങ്ങളിൽ പര്യടനം നടത്തി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മേഖലയിലേക്ക് കടന്നു.
കണ്ണോത്ത്, നെല്ലിപ്പൊയിൽ, കോടഞ്ചേരി അങ്ങാടി, കോടഞ്ചേരി ഗവ. കോളേജ് എന്നിവിടങ്ങളിൽ സന്ദർശിച്ചു. ഉച്ചക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കടന്നു. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം എൽഡിഎഫ് കൺവെൻഷനിലും റാലിയിലും പങ്കെടുത്തു. ശേഷം കൂടരത്തി ഗ്രാമ പഞ്ചായത്ത് മേഖലയിലും വോട്ടഭ്യർത്ഥനയുമായി പര്യടനവുമായി വെള്ളിയാഴ്ച്ച ദിവസത്തെ പര്യാടനം അവസാനിപ്പിച്ചു. തുടർന്ന് മറ്റു ഭാഗങ്ങളിലും ശനിയാഴ്ച്ച തുടരും.
