
newsdesk
വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ഫണ്ട് ശേഖരണാർത്ഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ മുക്കം കടവ് പാലത്തിന് സമീപം “മൊഹബത് കീ ദുക്കാൻ “
എന്ന പേരിൽ ചായക്കട തുടങ്ങി.മുതിർന്ന മാധ്യമ പ്രവർത്തകൻ എ. പി മുരളീധരൻ മാസ്റ്റർക്ക് ചായ നൽകി ഡി. സി. സി മെമ്പർ എം. ടി അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു,
വയനാടിന് വേണ്ടി യൂത്ത് കോൺഗ്രസ് നിര്മിച്ചുനൽകുന്ന 30 വീടുകളുടെ ധന ശേഖരണാർത്ഥമാണ് രാഹുൽ ഗാന്ധിയുടെ ആശയമായ മൊഹബത് കീ ദുക്കാൻ “കാരശ്ശേരിയിൽ ആരംഭിച്ചതെന്നും ഇതിനോടനുബന്ധിച്ചു ന്യൂസ് പേപ്പർ ചലഞ്ച് ,നാളികേര ചലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകൾ നടന്നു വരുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമ്മദ് ദിഷാൽ പി പറഞ്ഞു
കട്ലറ്റ് ,ചിക്കൻ റോൾ ,പക്കവട തുടങ്ങി 12 ഓളം ഐറ്റംസ് കടികൾ കടയിൽ ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാരിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ചായയുടെയും കടിയുടെയും വിലയല്ല അവർ തരുന്നത് എന്നും അവർക്കിഷ്ട്ടപെട്ട തുകയാണ് തരുന്നതെന്നും സംഘാടകർ പറഞ്ഞു.ചടങ്ങിൽ മണ്ഡലത്തിലെ വിവിധ നേതാക്കൾ സംബന്ധിച്ചു .
