Site icon CTV Online

വയനാടിനായ് യൂത്ത് കോൺഗ്രസ്സ് ബിരിയാണി ചലഞ്ച് ….

മുക്കം :യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ ഫണ്ട്‌ ശേഖരണാർത്ഥം യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സെപ്റ്റംബർ 12 ന് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ മുക്കം മണ്ഡലത്തിലെ ആദ്യത്ത വില്പന കൂപ്പൺ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാലിൽ നിന്ന് മുക്കം നഗരസഭ പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി ഏറ്റുവാങ്ങി, മണ്ഡലം പ്രസിഡന്റ്‌ ലെറിൻ റാഹത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുൻദിർ, മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സുഭാഷ് മണാശ്ശേരി, ജംഷിർ മണാശ്ശേരി, വാസ്‌കോ, അനന്ദു, ശബരീഷ്, ബിന്ദേശ്, ജിതിൻ, സൂരജ് എന്നിവർ സംബന്ധിച്ചു

Exit mobile version