newsdesk
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി 25 സെന്റ് സ്ഥലം വിട്ടുനൽകി മാതൃകയായി കൂടരഞ്ഞി കൂമ്പാറ സ്വദേശി ചെറുകാട്ടിൽ ജിമ്മി ജോർജ്.നിർദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്താണ് ഏതാണ്ട് 25 ലക്ഷം വില വരുന്ന 25 സെന്റ് സ്ഥലം വിട്ടുനൽകാൻ ജിമ്മി ജോർജ് തയ്യാറാകുന്നത് .
കോഴിക്കോട് ജില്ലാ കോടതിയിൽ 28 വർഷമായി വക്കീലായി സേവനം അനുഷ്ഠിക്കുന്ന ജിമ്മി ജോർജ് ഇപ്പോൾ കേരള വാട്ടർ അതോറിറ്റി ജില്ലാ സ്റ്റാന്റിംഗ് കൌൺസിൽ ആയി സേവനം ചെയ്യുന്നു.
കൂമ്പാറയിലെ പൊതുപ്രവർത്തകനായ പിതാവ് ck വർക്കിയിൽ നിന്നും തനിക്ക് പാരമ്പര്യമായി കിട്ടിയ കൂമ്പാറ ഉദയഗിരിയിലെ 2.45 ഏക്കർ സ്വത്തിൽ നിന്നും25 സെന്റ് സ്ഥലം ആണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ജിമ്മി ജോർജ് പറഞ്ഞു
വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെക്കാൻ സ്ഥലം നൽകുമെന്ന് കോഴിക്കോട് രൂപത ബിഷപ് വർഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനം ആണ് തനിക്ക് തന്റെ സ്ഥലം നല്കാൻ പ്രചോദനമായതെന്നും തന്റെ വിഹിതത്തിൽ നിന്നും 25 സെന്റ് സ്ഥലം താൻ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും ജിമ്മി ജോർജ് പറഞ്ഞു ഭാര്യ ഷിജി കെ ജെ കാർഷിക നേഴ്സറി നടത്തി വരുന്നു .മൂന്ന് പെണ്മക്കളാണ് ജിമ്മിക്കുള്ളത് .
ഒരു ദുരന്തമുണ്ടാകുമ്പോൾ എല്ലാം നഷ്ടപെട്ട സഹജീവികളെ കൈ പിടിച്ചു ഉയർത്താൻ മനുഷ്യ സ്നേഹികളായ ഒരുപാട് ജിമ്മിമാർ ഇനിയും ഉണ്ടാവട്ടെ നമ്മുടെ കേരളത്തിൽ .