ഈച്ച പോലുമറിഞ്ഞില്ല.വയനാട്ടിൽ , വീട്ടുമുറ്റത്ത് നിന്ന് 3 ലക്ഷം വിലയുള്ള കാപ്പി മോഷ്ടിച്ചു ; യുവാക്കൾ പിടിയിൽ

കല്‍പ്പറ്റ: വയനാട്ടിൽ ലക്ഷങ്ങള്‍ വിലയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയല്‍ തേനേരി ബാലുശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂര്‍കാവില്‍ വീട്ടില്‍ അന്‍സിഫ് മുഹമ്മദ് (23) എന്നിവരെയാണ് കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വി. ഷറഫുദ്ധീന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കമ്പളക്കാട് ചേക്ക് മുക്കില്‍ താമസിക്കുന്ന പരാതിക്കാരന്റെ വീടിന്റെ പോര്‍ച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പി ഇരുവര്‍ സംഘം മോഷ്ടിക്കുകയും ഇത് പിന്നീട് മാനന്തവാടിയിലെ ഒരു കടയിൽ മറിച്ചു വില്‍ക്കുകയുമായിരുന്നു.. ഇരുവരും മുന്‍പും മോഷണം, എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

കമ്പളക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ വിജയന്‍, ആനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോബര്‍ട്ട് ജോണ്‍, ജ്യോതിരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ സിറാജ്ജുദ്ധീന്‍ എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!