Site icon CTV Online

വയനാട്ടിൽ റിസോർട്ടിനു സമീപത്തെ മരത്തിൽ പുരുഷനും സ്ത്രീയും തൂങ്ങി മരിച്ച നിലയിൽ

വൈത്തിരി∙ വയനാട്ടിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.

ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. ഇന്നു രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു

Exit mobile version