Site icon CTV Online

കോഴി ഫാമിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു; വയനാട്ടിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കൽപറ്റ ∙ വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സൂചന.

സഹോദരങ്ങൾ കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്റെ മൃതദേഹം കല്‍പറ്റ ജനറൽ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും കോഴി ഫാമിലെത്തി പരിശോധന നടത്തി.

Exit mobile version