Site icon CTV Online

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ദുരിതാശ്വാസത്തെ ബാധിക്കരുത് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പ്രചാരണത്തിൽ ഗ്രീൻ പ്രോട്ടോ കോൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഉറപ്പാക്ക ണമെന്നും ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു. അമിക്കസ് ക്യൂറി കോടതിയിൽ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണു നിർദേശം. വയനാട് ജില്ലയെ സാരമായി ബാധിച്ച ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി, സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റി എന്നിവയുൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളും കേന്ദ്ര, സംസ്ഥാന, ജില്ലാ വകുപ്പുകളും സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം പ്രവർത്തനത്തെബാധിക്കരുതെന്ന് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

മാനദണ്ഡങ്ങളനുസരിച്ച് തെരഞ്ഞെടുപ്പു കഴി യുംവരെ മന്ത്രിമാരും ഉദ്യോഗസ്ഥരും മറ്റ് അധികാരികളും ഏതെങ്കിലും സാമ്പത്തിക ഗ്രാന്റുകൾ നൽകുന്നതിൽനിന്നും വികസനത്തിന്റെ പേരിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽനിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയിട്ടു ണ്ട്. അതിനാൽ വയനാട് ജില്ലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾ നടത്തുന്ന രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രക്രിയകളുടെ ഫലപ്രദമായ പുരോഗതിക്ക് തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും പൊതുനടത്തിപ്പും തടസമാകാൻ സാധ്യതയുണ്ടെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

ഇതു പരിഗണിച്ചാണ് കോടതി ദുരിതാശ്വാസ പ്രവർത്തനത്തെ പെരുമാറ്റച്ചട്ടം ബാധിക്കരുതെന്ന് ഉത്തരവിട്ടത്.

Exit mobile version