വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് ;നിർദ്ധിഷ്ട ചുരംബൈപാസ് റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകാൻ സന്നദ്ധത അറിയിച്ച് പ്രദേശവാസികൾ

താമരശ്ശേരി.വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് – മരുതി ലാവ്- തളിപ്പുഴ)ൻ്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ട് നൽകുവാൻ തിരുവമ്പാടി എം എൽ ലിൻ്റോ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചിപ്പിലിത്തോട് ചേർന്ന യോഗത്തിൽ പ്രദേശവാസികൾ സന്നദ്ധത അറിയിച്ചു.വാഹന ബാഹുല്യവും കാലപ്പഴക്കവും കൊണ്ട്ഭീഷണി നേരിടുന്ന വയനാട് ചുരത്തിന്റെ നിലനിൽപ്പിന് ചിപ്പിലിത്തോട് മരുതിലാവ്തളിപ്പുഴ ബൈപാസ് മാത്രമാണ് ഏകപരിഹാരമാർഗം.ഇരുപത്തൊൻപതാം മൈലിൽ നിന്നും ആരംഭിച്ച്തളിപ്പുഴയിലേക്ക് നിലവിലുള്ളതിലും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാനാവുന്നതാണ് ഈ നിർദ്ധിഷ്ട ബൈപാസ് .

ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ലിന്റൊജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു .കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്അലക്സ് തോമസ് ,പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷരീഫ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
റോസലിമാത്യു, അജിതമനോജ്,,ചുരംബൈപാസ് കർമസമിതി ചെയർമാൻ വി കെ ഹുസൈൻ കൂട്ടി
ജനറൽ കൺവീനർ ടി ആർ ഒ കുട്ടൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരീഷ് ജോൺ ,കെ സി വേലായുധൻ, ഫാദർ ജോണി ആൻ്റണി അയനിക്കൽ, പി.കെ സുകുമാരൻ, ജിജോ പുളിക്കൽ, റാഷി താമരശ്ശേരി എന്നിവർ സംസാരിച്ചു. പദ്ധതി വേണ്ട സ്ഥലം സൗജന്യമായി നൽകാൻ തയ്യാറാണെന്നും, പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനു വേണ്ട നടപടി ക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും യോഗത്തിൽ ഐക്യ ഖണ്ഡേന അംഗീകരിച്ചു.കഴിഞ്ഞ ദിവസം നിർദ്ദിഷ്ട ചുരം ബൈപ്പാസ് കടന്ന് പോകുന്ന സ്ഥലം സന്ദർശിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജിയണൽ ഓഫീസർ ബി.ടി ശ്രീധരയുടെ നിർദ്ദേശപ്രകാരമാണ് പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ പ്രദേശവാസികളുടെ യോഗം ചേർന്നത്. പാത അവസാനിക്കുന്ന വൈത്തിരി പഞ്ചായത്തിലെ ഭൂഉടമകളുടെയും പ്രദേശവാസികളുടെയും യോഗവും അടുത്ത ദിവസങ്ങളിൽ നടക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!