newsdesk
ദുരന്തഭൂമിയായ വയനാടിനായി കരുതൽ , പ്രതിസന്ധിക്കിടയിലും ബസിന്റെ രണ്ട് ദിവസത്തെ കളക്ഷൻ വീട് നിർമ്മാണത്തിന് കൈമാറി ബസ് ഉടമയും ജീവനക്കാരും മാതൃകയായി.മാവൂർ കുറ്റിക്കടവ് കുന്ദമംഗലം റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിലെ രണ്ട് ദിവസത്തെ കളക്ഷനാണ് കൈമാറിയത്, വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് ,ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നിർമ്മിച്ച്നൽകുന്ന സ്നേഹ വീടിൻ്റ നിർമ്മാണത്തിനാണ് തുക കൈമാറിയത് .
തുക ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജുവിന് ഫ്രണ്ട്സ് ഗ്രൂപ്പിന് വേണ്ടി നിവഅനൂപ്, ദീപു എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം പി പി ഷിനിൽ,ചെറൂപ്പ മേഖലസെക്രട്ടറിടി സി അജിലേഷ്, പ്രസിഡണ്ട് കെ.അഖിൽ, മേഖല കമ്മിറ്റി അംഗം
കെ പി അനൂപ്എന്നിവർ സംബന്ധിച്ചു.