
newsdesk
മുക്കം : മൂന്നു വർഷത്തോളമായി കുടിവെള്ള വിതരണം നിലച്ച മുക്കം നഗരത്തിൽ കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ലെറിൻ റാഹത്തിന്റെ നേതൃത്വത്തിൽ മുക്കം എസ്. കെ പാർക്കിൽ ഏകദിന ഉപവാസ സമരം നടന്നു. സമരം കെ. പി. സി. സി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം സിറാജുദ്ധീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മധുമാസ്റ്റർ, വേണു കല്ലുരുട്ടി, എം കെ മമ്മദ്, നിഷാബ് മുല്ലോളി, നിഷാദ് വീച്ചി, ജംഷിദ് ഒളകര,മുന്ദിർ ചേന്നമംഗലൂർ,തനുദേവ് കൂടാംപൊയിൽ,സമാൻ ചാലൂളി, ഷാനിബ് ചോണാട്, നിഷാദ് നീലേശ്വരം, ആലി ചേന്നമംഗലൂർ,അമൽ ജയിംസ്, ഫായിസ് കെ. കെ, ഒ.കെ ബൈജു, പ്രഭാകരൻ മുക്കം, എം കെ കണ്ണൻ, റസാഖ് മാഷ്, ടി വി രവി, സലീഷ്, സുഭാഷ് എന്നിവർ സംസാരിച്ചു, വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് എം. ടി അസ്‌ലം, ഫൈസൽ ടി. പി, അബ്ദു ജുഗ്നു, ചാലിയാർ അബ്ദു എന്നിവർ ഐക്യദാർഢ്യം അർപ്പിച്ചു
സഫ്നാസ് മുക്കം, ജിതിൻ മണാശ്ശേരി,ഉനൈസ് ആലിൻതറ,എന്നിവർ ഉപവസിച്ചുസമരഭടൻമാർക്ക് ഇളനീർ നൽകി യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ സൂഫിയാൻ ചെറുവാടി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു