Site icon CTV Online

ജലനിരപ്പ് ഉയര്‍ന്നു ; അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

Web Desk

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 164 അടിയിലെത്തിയ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്ന് ജലമൊഴുക്കുന്നത്.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ പുഴകൾ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും 8 ഇതര സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാർപ്പിച്ചു.

അട്ടപ്പാടിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോടിന്റ മലയോര മേഖലയില്‍ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മൂന്നാറിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലങ്കര, കല്ലാർക്കുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു.

Exit mobile version