Site icon CTV Online

തമ്മനം – പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ് പൊട്ടി

WebDesk

പാലാരിവട്ടത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി . തമ്മനം – പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. ആലുവയിൽ വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ആണ് പൊട്ടിയത്.
രണ്ട് ദിവസം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. വൈറ്റില, കടവന്ത്ര, എളമക്കര, കലൂർ, പാലാരിവട്ടം, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര എന്നിവിടങ്ങളിൽ ജലവിതരണമുണ്ടാകില്ല. വൻതോതിൽ ജലമൊഴുകിയതോടെ കടകളിൽ വെള്ളം കയറി.

Exit mobile version