
Web Desk
വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജനെതിരേ ക്രിമിനല്‍ കേസെടുക്കാമെന്ന് കോടതി. വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തിലാണ് സോജനെതിരേ കേസെടുക്കാന്‍ പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടത്.2019-ല്‍ വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടതിന് പിന്നാലെയായിരുന്നു സോജന്റെ വിവാദപരാമര്‍ശം. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ലെന്നും ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധമാണെന്നുമായിരുന്നു എം.ജെ. സോജന്‍ അന്ന് പ്രതികരിച്ചത്. ഇതിനെതിരേ പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ വാളയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി.യാണ് എം.ജെ. സോജന്‍. വാളയാര്‍ കേസില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടും സോജന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
