Site icon CTV Online

ഉള്ള്യേരി ആനവാതിലില്‍ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ഉള്ള്യേരി ആനവാതിലില്‍ വാഗാഡ് റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം. ആനവാതില്‍ തോന്നിയാന്മലയിലേക്ക് പോകുന്ന മണ്‍പാതയില്‍ കയറ്റം കയറുന്നതിനിടയില്‍ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറാണ് മരിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബിയുടെയും സഹായത്താല്‍ വാഹനം പൊക്കി ഡ്രൈവറെ പുറത്തെടുക്കുകയുമായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായി. ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ.യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്.ബി, നിധി പ്രസാദ് ഇ.എം, സുജിത്ത്.സി, ഷാജു, സജിത്ത്.പി.കെ, ഹോം ഗാര്‍ഡ് ബാലന്‍.ടി.പി, രാജീവ്.വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Exit mobile version