നൂറിന്റെ പിറന്നാൾ നിറവിൽ വിഎസ് അച്യുതാനന്ദന്‍

NEWSDESK

പാലക്കാട്: വിട്ടുവീഴ്ച്ചയില്ലാത്ത സമര പോരാട്ടങ്ങളുടെ നായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നൂറ്റാണ്ടിന്‍റെ നെറുകയില്‍ തൊടുമ്പോള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനും അത് ചരിത്രനിമിഷമാണ്. പ്രായത്തിന്‍റെ അവശതയിൽ സജീവരാഷ്ട്രീയത്തിന് തിരശീലയിട്ടെങ്കിലും വി.എസ് എന്ന പേരിന്‍റെ തിളക്കവും, തീയും ഇനിയും കെട്ടുപോയിട്ടില്ല. സമരങ്ങളുടെ തീവഴിയിലൂടെ ഒരു നൂറ്റാണ്ട് പ്രയാണം നടത്തിയ വി.എസിന് നാടെങ്ങും ആശംസകൾ നേരുകയാണ് .

പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.

error: Content is protected !!