Site icon CTV Online

വി.എസ്.അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

Web Desk

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. നവംബര്‍ 19ന് ആശുപത്രിവിട്ട ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു വി.എസ്സെന്നും പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിനും കോവിഡ് പോസിറ്റീവായെന്നും മകന്‍ വി.എ. അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Exit mobile version