Site icon CTV Online

വിസ്മയ കേസ് ; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺകുമാർ ഹൈക്കോടതിയിൽ

Web Desk

വിസ്‌മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാർ ഹർജിയിൽ പറയുന്നു.കേസിലെ അന്വേഷണം നിർത്തിവയ്ക്കണമെന്ന് കിരൺ കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരൺ കുമാർ ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരുകയാണ്.

Exit mobile version