Site icon CTV Online

12 കോടിയുടെ വിഷു ബമ്പർ രണ്ട് ദിവസങ്ങൾക്ക് മുൻപ് വിറ്റ ടിക്കറ്റിന്; ഭാഗ്യവാൻ പുറത്ത് വരുമോ?

തിരുവനന്തപുരം: വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ വിറ്റ ടിക്കറ്റിനാണ്. കൈതവന സ്വദേശി അനിൽ കുമാറിന്റെ തൃകാർത്തിക ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. ചില്ലറ വിൽപനക്കാരിയായ പഴയവീട് സ്വദേശി ജയയാണ് അനിൽ കുമാറിന്റെ കെെയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. ജയയുടെ കടയിൽ നിന്നാണ് ടിക്കറ്റ് വിജയി സ്വന്തമാക്കിയത്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്നും ജയ പ്രതികരിച്ചു. കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉണ്ട്. അവരിൽ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവർ വ്യക്തമാക്കി. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Exit mobile version