Site icon CTV Online

വൈറലായി അധ്യാപകന്റെ കിടിലൻ ഫോട്ടോഷൂട്ട്

Report: Rafeeq Thottumukkam

മലപ്പുറം : മലപ്പുറം പന്തല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ സംഗീത അധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. അധ്യാപനത്തിലും സംഘടനാ പ്രവർത്തനങ്ങളിലും പ്രശസ്തനാണെങ്കിലും കൂടുതൽ പ്രശസ്തിയാർജിച്ചത് ഫോട്ടോ ഷൂട്ടിലൂടെയാണ്.എന്നാൽ ജയകൃഷ്ണൻ മാസ്റ്ററുടെ മാസ്സ് ലൂക്കിലുള്ള ഫോട്ടോസ് യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു.


സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തതും ഷെയർ ചെയ്തതും ഇദ്ദേഹത്തിന്റെ മാസ്സ് ലുക്കായിരുന്നു .ഇതുകൂടാതെ പലഭാഗത്തു നിന്നും നിരവധി പേർ വിളിക്കുകയും സിനിമയിൽ അഭിനയിക്കാനുള്ള അവസരം തേടി എത്തുകയും ചെയ്തു.

മലപ്പുറം ജില്ലയിൽ കിഴിശ്ശേരി പൊയിലി കാവിൽ കുഞ്ഞിരാമൻ നായരുടെയും മംഗലശ്ശേരി ലീലാവതി അമ്മയുടെയും മൂത്ത പുത്രനും അവിവാഹിതനുമായ ജയകൃഷ്ണൻ മാസ്റ്റർ‌ സിനിമ, മോഡലിംഗ് രംഗത്ത് സജീവമാവാൻ ഈ അടുത്താണ് താല്പര്യം പ്രകടിപ്പിച്ചത്.

ആർട്ട്‌ &സ്റ്റൈലിങ് ഇതേ സ്കൂളിലെ ചിത്ര കലാ അധ്യാപകനും സുഹൃത്തുമായ സോപാനം പ്രവീൺ ആണ്.

ചിത്രങ്ങൾ പകർത്തിയത് ഷംസു ഫ്ലാഷ് സ്റ്റുഡിയോ.

Exit mobile version