
newsdesk
തൃശ്ശൂർ : പത്തു ദിവസത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വനംവകുപ്പ് ദൗത്യസംഘം കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജിക്കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നത്.
ക്ഷീരകർഷകനായ വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷിനെയാണ് കടുവ കൊന്ന് പാതി ഭക്ഷിച്ചത്. ഇതോടെയാണ് കടുവയെ പിടികൂടാൻ ശ്രമം ആരംഭിച്ചത്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമടക്കം റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളടക്കം നൂറോളം പേർ കുങ്കിയാനകളെ ഉൾപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. നിരവധി കെണികളും ക്യാമറകളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു.
