Site icon CTV Online

സംവിധായകന്‍ വിജി തമ്പി വി.എച്ച്‌.പി സംസ്ഥാന അധ്യക്ഷന്‍

Web Desk

പ്രശസ്ത സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിമിന്ദ് എസ് പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്.

ദേശീയ അധ്യക്ഷനയി ഓര്‍ത്തോപീഡിക് സര്‍ജനും പത്‌മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാര്‍ സ്വദേശിയായ സിങ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി ആര്‍ ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്‍റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.90 കളിലെ തിരക്കുള്ള സംവിധായകനായ വിജി തമ്പി 28 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും വിജി തമ്പി അഭിനയിച്ചിട്ടുണ്ട്.

Exit mobile version