Site icon CTV Online

മെറി ക്രിസ്മസ് ഒരുങ്ങുന്നു; നായകനായി വിജയ് സേതുപതി,വിവാഹത്തിന് ശേഷം ആദ്യ സിനിമ പ്രഖ്യാപിച്ച് കത്രീന കൈഫ്

Entertainment Desk

വിവാഹത്തിന് ശേഷം ആദ്യമായി അഭിനയിക്കുന്ന സിനിമ പ്രഖ്യാപിച്ച് ബോളിവുഡ് താരം കത്രീന കൈഫ്.
ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകനാവുന്നത്.

വിജയ് സേതുപതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ ശ്രീറാം രാഘവന്റെ സെറ്റില്‍ വീണ്ടുമെത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ ആവേശം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹത്തിനോടനുബന്ധിച്ച് ചെറിയ ഇടവേളയിലായിരുന്നു താരം.

Exit mobile version