
WebDesk
ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് വിജയ് സേതുപതി. അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു. ഷാരൂഖിനൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ തനിക്ക് പരിഭ്രാന്തി ഉണ്ടായിരുന്നു,കാരണം അദ്ദേഹം വളരെ വലിയ കലാകാരനാണ് എന്നും വിജയ് സേതുപതി പറഞ്ഞു. ദേശീയ മാധ്യമമായ പി ടി ഐക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി അനുഭവം പങ്കുവച്ചത്. ആദ്യ ദിവസത്തെ ഷൂട്ടിൽ അദ്ദേഹം തന്നെ കംഫര്‍ട്ടാക്കി. അന്ന് അദ്ദേഹത്തിന് സീന്‍ ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക് വേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു.അദ്ദേഹം ഒരു മാന്യനാണ്. താന്‍ ഒരുപാട് വര്‍ഷമായി സിനിമയിലുള്ള ആളാണെന്നോ സൂപ്പര്‍ താരമാണെന്നോ ഒന്നും ഷാരൂഖ് ഭാവിച്ചില്ല. താന്‍ ശരിക്കും ഷാരൂഖ് സാറിനൊത്ത് ഒരുപാട് സമയം ചിലവഴിച്ചു എന്നാണ് വിജയ് സേതുപതി പറയുന്നത്.
