
Web Desk
ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു നാലു ദിവസം മുൻപാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാൽ ശർമ അറിയിച്ചു. അനുപമിന്റെ സഹോദരങ്ങളായ അനുരാഗ്, കാഞ്ചൻ എന്നിവർ മരണസമയം ഒപ്പമുണ്ടായിരുന്നു.
‘മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലെ ഠാക്കൂർ സജ്ജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അനുപമിനെ ജനകീയനാക്കിയത്. സ്ലംഡോഗ് മില്യനർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. മുംബൈയിലെ ന്യൂ ദിൻഡോഷിയിലുള്ള അനുപമിന്റെ വസതിയിൽ എത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച വൈകിട്ട് സംസ്കരിക്കും.
