
newsdesk
കോടഞ്ചേരി: മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും, മോർ സ്തേഫാനോസ് സഹദായുടെയും ഓർമ്മ പെരുന്നാളിന് ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം . ബഹു. Fr. ഷിജോ, താന്നിയംകട്ടയിൽ കൊടി ഉയർത്തി.
വന്ദ്യ കോറെപ്പിസ്കോപ റവ. എലിയാസ് തൊണ്ടലിൽ,സഹവികാരി ഫാ. ക്രിസ്ബിൻ കൊല്ലക്കാരൻ, ട്രസ്റ്റി സന്തോഷ് പോൾ ചിരപ്പുറത്ത് , സെക്രട്ടറി സണ്ണി ജോസഫ് മുണ്ടശ്ശേരിയിൽ, അസ്സോ. പ്രസിഡന്റ്. വി എം കുര്യൻ വലിയപറമ്പിൽ, അസ്സോ. സെക്രട്ടറി. തോമസ് ഐസക് നിരവത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഇടവകയിലെ മുഴുവൻ വാഹനങ്ങളുടെയും കൂദാശയും, വൈകുന്നേരം സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ഭക്തസംഘടനകളുടെ വാർഷികവും കലാ സന്ധ്യയും, നടത്തപ്പെട്ടു.
പ്രശസ്ത പിന്നണി ഗായിക കുമാരി വേദ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഇടവകവിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാർഡ് മെമ്പർമാരായ മിനി സണ്ണിയെയും, റെജി തമ്പിയെയും ആദരിച്ചു. തിങ്കളാഴ്ച്ച രാവിലെ ആത്മീയ സംഘടന പ്രവർത്തകർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാനയും,വൈകുന്നേരം മരിയൻ സംഗമവും, കുടുംബ നവീകരണ ധ്യാനവും ഫാ. ജാൻസൺ കുറുമറ്റത്തലിന്റെ നേതൃത്വത്തിൽ നടത്തപ്പെടും . തുടർന്ന് ഗിന്നസ് റെക്കോർഡ് ഹോൾഡർ ആൽവിൻ റോഷൻ അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കും. 6-ാംതീയതി രാവിലെ വിശുദ്ധ കുർബാനയും ദനഹാ പെരുന്നാളും നടത്തപ്പെടുന്നു. 7-ാം തീയ്യതി വൈകുന്നേരം 6.00 മണിക്ക് വിശുദ്ധ രാജക്കളുടെ കുരിശു പള്ളിയിൽ സന്ധ്യാ പ്രാർത്ഥനയും, വിശുദ്ധ കുർബാനയും പെരുന്നാൾ ശുശ്രൂഷകളും റവ. ഫാ. അജു വയലിൽ അച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
പ്രധാന പെരുന്നാൾ ദിവസമായ എട്ടാം തീയതി വൈകുന്നേരം 6.30 സന്ധ്യ പ്രാർത്ഥനയും, റവ. ഫാ സോജൻ അലക്സ് പട്ടശ്ശേരിയിൽ അച്ചൻ്റെ കാർമ്മികത്വത്തിൽ നടത്തപെടുന്നു. 8. 00 മണിക്ക് വിശുദ്ധ രാജാക്കളുടെ കുരിശ് പള്ളിയിലേക്ക് ഭക്തിനിർഭരമായ റാസയും തുടർന്ന് വാദ്യമേളങ്ങളും, ആകാശ വിസ്മയവും, വയലിൻ ഫ്യൂഷനും നടത്തപ്പെടും.
9-ാം തീയതി രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാന റവ.ഫാ. സോജൻ അലക്സ് പട്ടശ്ലേരിയിൽ, റവ.ഫാ. അനീഷ് കവുങ്ങുംപള്ളിയിൽ, റവ. ഫാ. സനു പള്ളിയമ്പിൽ, എന്നീ വൈദിക ശ്രേഷ്ഠരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപെടുന്നു. തുടർന്ന് മണ്ണകത്തുപടി കുരിശിങ്കലേക്ക് പ്രദക്ഷിണശേഷം , പെരുന്നാൾ ആശീർവാദവും , നേർച്ച സദ്യയോടും കൂടി പെരുന്നാളിന് കൊടിയിറങ്ങും.
