Site icon CTV Online

പച്ചക്കറി വില കുതിക്കുന്നു; ഒരു കിലോ തക്കാളിക്ക് 120 രൂപ

Web Desk

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ചില്ലറവിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 മുതല്‍ നാല്‍പതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കനത്തമഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.

Exit mobile version