വയനാട് മേപ്പാടി, ചൂരൽമലയിലെ ആദിവാസികൾക്ക് കൈത്താങ്ങായി ജെ സി ഐ കാരശ്ശേരി

മേപ്പാടി:ഏറെ അവശത അവുഭവിക്കുന്ന മേപ്പാടി ചൂരൽ മല ഉൾപ്രദേശങ്ങളിലേക്ക് കനിവിന്റെ കരുതലുമായി ജെ സി ഐ കാരശ്ശേരി. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും , മേപ്പാടി ഹോമിയോ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ ജെ സി ഐ കാരശ്ശേരി മെഡിക്കൽ ക്യാമ്പും, ഭക്ഷ്യ കിറ്റ് , വസ്ത്ര വിതരണവും നടത്തി .

മേപ്പാടി ഗ്രാമ പഞ്ചായത്തിൽ 5 വാർഡുകളിൽ നിന്നായി ഇരുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എ കെ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ മുഖ്യാതിഥിയായി പങ്കെടുത്തു.
കിറ്റ് വിതരണോദ്ഘാടനം ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് യു റാഷിദ് നിർവ്വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഡോ സമീഹ, നബീൽ, ജെ സി ഐ കാരശ്ശേരി മുൻ പ്രസിഡന്റുമാരായ ഷഹ്രാജ്, റിയാസ് കുങ്കഞ്ചേരി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഡോ ജരാൽഡ് സ്വാഗതവും, എസ്റ്റേറ്റ് മാനേജർ ഷിനു നന്ദിയും പറഞ്ഞു.

error: Content is protected !!