
NEWSDESK
മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടു; ചുരംകയറാം ഇനി കുരുക്കില്ലാതെ Tuesday 06 February, 2024 | 12:02 AMchuram ഈ വാർത്ത കേൾക്കാംകോഴിക്കോട്: ഇനി ചുരം കയറാം കുരുക്കിൽ കുരുങ്ങാതെ. വാഹനങ്ങളുടെ ആധിക്യവും വാഹനങ്ങൾ കേടുവരുന്നതും കാരണം ഗതാഗതക്കുരുക്ക് മുറുകുന്ന താമരശേരി ചുരത്തിലെ ഭാരവാഹനങ്ങൾ നിയന്ത്രിക്കാൻ നടപടി. മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ഗതാഗതക്കുരുക്ക് തടയാൻ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശാനുസരണം കോഴിക്കോട് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാകളക്ടർ കമ്മിഷനെ അറിയിച്ചു. ഇന്നലെയും ചുരത്തിൽ വാഹനങ്ങൾ കുരുങ്ങി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഭാരവാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് കടുത്ത തലവേദനയാണ് സാധാരണ യാത്രക്കാർക്ക്. മൾട്ടി ആക്സിൽ വാഹനങ്ങളാണെങ്കിൽ പറയുകയും വേണ്ട. തകരാറിലായാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിക്കും. ഈപ്രശ്നത്തിന് അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യം.നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കിയില്ലെങ്കിൽ ഗതാഗത തടസം തുടരുമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ആവശ്യമാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. പൊലീസ് സേനയെ ആവശ്യാനുസരണം വിനിയോഗിക്കണം. രണ്ടാഴ്ചയിലൊരിക്കൽ റിവ്യൂ ചെയ്യണം. ഇക്കാര്യത്തിൽ ഇരു ജില്ലാ കളക്ടർമാരും പ്രത്യേകം താത്പ്പര്യമെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടി.എൽ. സാബു സമർപ്പിച്ച പരാതിയിലാണ് നടപടി.@നിയന്ത്രണം ഇങ്ങനെമൾട്ടി ആക്സിൽ വാഹനങ്ങൾക്കും കെട്ടിട സാമഗ്രികൾ കൊണ്ടുവരുന്ന ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചയ്ക്ക് 3 മുതൽ 9 വരെയും തിങ്കളാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെയും
നിർദ്ദേശങ്ങൾ@
ആർ.ആർ.ടി ടീം രൂപീകരിച്ച് മൊബൈൽ വർക്ക്‌ഷോപ്പ് സംവിധാനം സജ്ജീകരിക്കും.@ചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റും.
@ആർ.ആർ.ടിക്ക് രണ്ട് ടീം രൂപീകരിക്കും.@വയനാട് ആർ.ടി.ഒ പൊലീസ് മേധാവിയുമായി ചേർന്നും കോഴിക്കോട് ആർ.ടി.ഒ ജില്ലാ പൊലീസ് മേധാവിയുമായി ചേർന്നും ടീം രൂപികരിക്കണം@ ട്രാഫിക് ഔട്ട് പോസ്റ്റുകളിൽ വയർലെസ് സംവിധാനം മുഖേന ചുരം റോഡ് ആരംഭിക്കുന്നിടത്തും അവസാനിക്കുന്ന സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണം.@ ചുരത്തിന്റെ തുടക്കത്തിലും അവസാനത്തിലും ശുചിമുറി സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകും@ ടേക്ക് എ ബ്രേക്ക് സംവിധാനം പരീക്ഷിക്കും.@ ചുരം റോഡിലുള്ള അനധികൃത കടകൾ നീക്കാൻ നിർദ്ദേശം
