Site icon CTV Online

താമരശേരി ചുരത്തിൽ കാറിനു തീപിടിച്ചു; ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം. രാവിലെ 6:45 ഓടെയാണ് ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനു തീ പിടിച്ചത്. അപകടത്തിൽ ആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.

കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ യാത്രികരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പൂർണമായും ഗതാഗത തടസം നേരിട്ടിരുന്നു.

Exit mobile version