newsdesk
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം പിടിയിൽ. കർണാടകയിൽനിന്ന് എത്തിച്ച ആനക്കൊമ്പുമായാണ് പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. കർണാടക, വയനാട് സ്വദേശികളാണു പ്രതികള്‍. വനം വകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണു പ്രതികളെ പിടികൂടിയത്.