newsdesk
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58കാരൻ മരിച്ചു. കൽപ്പറ്റ മേപ്പാടിയിലാണ് കാട്ടാന ആക്രമണമുണ്ടായത്. മേപ്പാടി എളമ്പലേരിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞവറാൻ എന്ന 58കാരനാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. എളമ്പലേരിയിലെ ട്രാൻസ്‌ഫോർമറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണം.