Site icon CTV Online

വയനാട്ടിൽ കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരണപ്പെട്ടു

പുൽപ്പള്ളി:കാട്ടാനയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വനംവകുപ്പ് കുറുവാ ദ്വീപ് ജീവനക്കാരൻ മരണപ്പെട്ടു.പുൽപ്പള്ളി പാക്കം സ്വദേശി വെള്ളച്ചാലിൽ പോളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ പോളിനെ വയനാട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .തുടർന്ന് വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കൊണ്ടുപോയിരുന്നു .വൈകിട്ട് 3:30 ഓടെ മരണപ്പെടുകയായിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ്.

Exit mobile version