newsdesk
ബാലുശേരി: മലബാറിലെ ഗവിയെന്ന് വിശേഷിപ്പിക്കുന്ന വയലടയില്‍ ഫോണിന് റെയിഞ്ച് ഇല്ലാത്തതിനാല്‍ ടവര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വയലട നിവാസികളും സഞ്ചാരികളും അടങ്ങിയവര്‍ ഒപ്പിട്ട നിവേദനം അഡ്വ.സച്ചിൻ ദേവ് എംഎല്‍എയ്ക്ക് മനുഷ്യാവകാശ സംഘടനാ മേഖലാ സെക്രട്ടറി കരുണൻ വൈകുണ്ഠം കൈമാറി.
നാടും നഗരവും അനുദിനം സാങ്കേതികമായി പുരോഗതിയിലേക്ക് നിങ്ങുന്പോള്‍ വയലട നിവാസികള്‍ക്ക് ആശയ വിനിമയമെന്നത് വെറും സങ്കല്‍പ്പം മാത്രമാണ്. അത്യാവശ്യ ഘട്ടത്തില്‍ രോഗികള്‍ക്ക് സഹായം എത്തിക്കാൻ കഴിയാത്ത സ്ഥിതിയും ഉണ്ടാകാറുണ്ട്.
ദിവസേന നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുമ്ബോള്‍ യാത്ര സുഖകരമായിരുന്നു എന്ന സന്ദേശമോ വല്ല അപകടം പറ്റിയാലുള്ള സന്ദേശമോ അറിയിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
“ജിയോ’ കമ്ബനിയുടെ ഒരു ടവര്‍ ഒരു വര്‍ഷം മുമ്ബ് നൂറേക്കര്‍ എന്ന സ്ഥലത്ത് സ്ഥാപിച്ചെങ്കിലും അതിന് വയലട ഭാഗത്തേക്ക് റെയിഞ്ച് ഇല്ല എന്ന് മാത്രമല്ല മുമ്ബ് ഉണ്ടായിരുന്ന മറ്റ് കമ്ബനികളുടെ ഫോണിന്‍റെ റെയിഞ്ചും കുറഞ്ഞു.