Site icon CTV Online

വാവയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി

Web Desk

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. സുരേഷ് ഡോക്ടര്‍മാരുമാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

Exit mobile version