
Web Desk
പ്രശസ്ത കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. 80 വയസായിരുന്നു.തിരുവനന്തപുരത്ത് പൂജപ്പുരയിലായിരുന്നു അന്ത്യം.
കഥകളിയില്‍ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവന്‍ നമ്ബൂതിരി. കേരള സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരം 2013 ല്‍ നേടി. 2018ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു.
കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂര്‍ത്തിയാക്കി. നാട്യാചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ ആയിരുന്നു താമസം. ദീര്‍ഘകാലം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ കഥകളി അദ്ധ്യപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
ചുവന്നതാടി, വട്ടമുടി, പെണ്‍കരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തില്‍ ഏറെ മികവ് പുലര്‍ത്തി. 1999-ല്‍ കലാമണ്ഡലം അവാര്‍ഡ്, 2000-ല്‍ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാര്‍ഡ്, 2001-ല്‍ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്, 2017-ല്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ പദ്മപ്രഭ പുരസ്‌കാരം, തുഞ്ചന്‍ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങള്‍ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങള്‍ നിരവധിയാണ്.
