Site icon CTV Online

വ​നി​താ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​സുവർണ ജൂബിലി ആഘോഷം പൊലീസിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്തുക സർക്കാർ നയം: മന്ത്രി റിയാസ്

NEWSDESK

കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിങ്‌സ് പരിപാടിയുടെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു ഈ വാർത്ത കേൾക്കാംകോഴിക്കോട്: പൊലീസിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്തുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിങ്‌സ് പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതി പറയാൻ പോലും പൊലീസ് സ്റ്റേഷനിൽ ആളുകൾ വരാൻ മടിക്കുന്ന കാലത്ത് നിന്നും ഏറെ സന്തോഷത്തോടെ പരാതി നൽകാൻ കയറിച്ചെല്ലാൻ പറ്റുന്ന ഇടമായി ഇന്ന് പൊലീസ് സ്റ്റേഷൻ മാറി. പൊലീസ് സ്റ്റേഷൻ എല്ലാവർക്കും ആശ്രയിക്കാൻ പറ്റുന്ന ഇടമായിട്ടുണ്ട്.

ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ രാജ്യത്ത് നമ്പർ വൺ കേരളമാണെന്നത് ഒരു യാഥാർത്ഥ്യമാണന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യാതിഥിയായി, ലോ ആൻഡ് ഓർഡർ എഡി.ജി.പി എം.ആർ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. മെജസ്റ്റിക് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ തുളസി റപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ റൂറൽ ഡി.പി.സി ഐശ്വര്യ ഡോംഗ്രെ,ഡെപ്യൂട്ടി കമ്മിഷണർ കെ ഇ ബൈജു, ക്രൈംബ്രാഞ്ച് എസ്.പി കെ കെ മൊയ്തീൻ കുട്ടി, വുമൺ സെൽ സി.ഐ. പി.ഉഷ, കേരള പൊലീസ് അസോസയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസയേഷൻ സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളാറ എന്നിവർ പ്രസംഗിച്ചു. നോർത്ത് സോൺ ഐ.ജി കെ.സേതുരാമൻ സ്വാഗതവും ഡി.ഐ.ജി രാജ്പാൽ മീണ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിലായി നടന്ന സെഷനുകളിൽ വിദഗ്ദ്ധർ സംസാരിച്ചു

Exit mobile version