Site icon CTV Online

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം;ഫ്‌ളാറ്റുകളുടെ മുദ്രവില ഉയര്‍ത്തി

WebDesk

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. 20 ശതമാനമാണ് ന്യായവില കൂട്ടുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്‌ളാറ്റുകള്‍/അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ മുദ്രവില 5 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തി.
സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും. മൈനിംഗ് ആന്റ് ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010ലാണ് നിലവില്‍ വന്നത്. ഇത് അഞ്ച് തവണ പുതുക്കിയിരുന്നു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ന്യായവില 20 ശതമാനം കൂട്ടുന്നത്. വര്‍ധനവ് വരുത്തുന്ന മേഖലകളെ തരംതിരിക്കാന്‍ വിശദമായ പഠനം നടത്തും.
ഒരു ആധാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടത്തുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധിക മുദ്രവില നികരക്കുകള്‍ ഒഴിവാക്കും.

Exit mobile version