
newsdesk
വടകര: വടകര സ്വദേശിയായ വയോധികന്‍ കുഴഞ്ഞ് വീണു മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കുഞ്ഞായിശ മന്‍സില്‍ ഹംസയാണ് മരിച്ചത്. എഴുപത്തി ഒന്ന് വയസായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.
വടകര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴി മധ്യേ മരിച്ചു.
പക്ഷാഘാതത്തെ തുടര്‍ന്ന് ഇയാള്‍ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ജമീല
മക്കള്‍: മജീദ്,ഷംസീറ, ഷഹ്ന, റഹീമ, ഷാഫി