newsdesk
കോഴിക്കോട് : വടകര മടപ്പള്ളിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു .പാലാ സ്വദേശി സാലിയ (60 )യാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത് . പരിക്കേറ്റ 12 പേരിൽ നാലുപേരുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് പതിച്ചാണ് അപകടം. പാലായിൽ നിന്ന് കാസർഗോഡ് ഭാഗത്തേക്ക് യാത്ര ചെയ്യവെയാണ് അപകടം.
പാലായിൽ നിന്ന് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പുറപ്പെട്ട 12 പേരടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വടകര ഗവണ്മെന്റ് ഹോസ്പിറ്റലിലും പാർക്കോ ഹോസ്പിറ്റലിലും എത്തിച്ചു.നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു ഇവരുടെ നില ഗുരുതരം.രക്ഷാപ്രവർത്തനത്തിന് വടകര പോലീസ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ടി രാജീവൻ നേതൃത്വം നൽകി