Site icon CTV Online

വടകര ദേശീയപാതയിൽ കാറിലിരുന്ന യുവാവ് ദേഹത്ത് തീകൊളുത്തി

വടകര∙ ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ കാറിൽ യുവാവ് പെട്രോൾ ഒഴിച്ചു ദേഹത്ത് തീ കൊളുത്തി. പേരാമ്പ്ര എരവട്ടൂർ സായ്ശ്രീയിൽ എം. ബിജു ( 43 ) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കാറിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാറിൽ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാർ ചില്ല് തകർത്ത് പുറത്തെടുക്കുകയായിരുന്നു.

മാഹി ഗവ. ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 80% പൊള്ളലേറ്റിട്ടുണ്ട്. മാഹി കനറാ ബാങ്ക് ജീവനക്കാരനാണ്. പെട്രോൾ കൊണ്ടു വന്ന കന്നാസ് കണ്ടെടുത്തു. ഡിവൈഎസ്പി ആർ.ഹരി പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി.

Exit mobile version