NEWSDESK
വടകര: പയ്യോളിയില്‍ സ്‌ക്കൂട്ടര്‍ യാത്രികന്‍ അപസ്മാരത്തെ തുടര്‍ന്ന് മരിച്ചു. വടകര ചോറോട് ഈസ്റ്റ് വടക്കെ മണിയറത്ത് എം.കെ സുരേന്ദ്രന്റെ മകന്‍ എം.സോബിന്‍ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ അയനിക്കാട് പള്ളിക്ക് സമീപത്താണ് സംഭവം.വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു സോബിനും സുഹൃത്തും. പള്ളിക്ക് സമീപം ചെയ്തതോടെ സോബിന് തലകറക്കം അനുഭവപ്പെടുകയും താഴേക്ക് വീഴുകയും ആയിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ക്ഷതമേറ്റതായാണ് കരുതുന്നത്.
ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമ്മ: സിന്ധു ,സഹോദരൻ: സോജിൻ